ഡോ. ശ്രീലക്ഷ്മി മിസിസ് കേരള 2022
ഡോ. ശ്രീലക്ഷ്മി മിസിസ് കേരള 2022
Wednesday, November 30, 2022 11:58 PM IST
ആ​ല​പ്പു​ഴ: വി​വാ​ഹി​ത​രാ​യ മ​ല​യാ​ളി വ​നി​ത​ക​ൾ റാ​മ്പി​ൽ വി​സ്മ​യം തീ​ർ​ത്ത എ​സ്പാ​നി​യോ മി​സി​സ് കേ​ര​ള 2022 സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കൊ​ച്ചി സ്വ​ദേ​ശി​നി ഡോ. ​ശ്രീ​ല​ക്ഷ്മി മി​സി​സ് കേ​ര​ള കി​രീ​ടം നേ​ടി.

തൃ​ശൂ​രി​ൽ നി​ന്നു​ള്ള രേ​ഷ്മ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഫ​സ്റ്റ് റ​ണ്ണ​ർ അപ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​ക​ളാ​യ അ​പ​ർ​ണ എ​സ് സെ​ക്ക​ന്‍റ് റ​ണ്ണ​ർ​അ​പ്പും അ​ഞ്ജ​ന തേ​ഡ് റ​ണ്ണ​ർ​ അപ് കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി.​ആ​ല​പ്പു​ഴ കാം​ലോ​ട്ട് ഹോ​ട്ട​ലി​ല്‍ രാ​വി​ലെ മു​ത​ൽ ന​ട​ന്ന സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 31 വ​നി​ത​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.


ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ജോ​മോ​ൾ, നി​യാ​സ്, മു​ൻ മി​സി​സ് കേ​ര​ള സ​ജി​നാ​സ്. ദി​ൽ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് വി​ധി നി​ർ​ണ​യം ന​ട​ത്തി​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ എ​ട്ടു പേ​രി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ലേ​ക്ക് ല​ഭി​ച്ച മൂ​വാ​യി​ര​ത്തോ​ളം വ​രു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​വ​രാ​ണ് റാ​മ്പി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.