റബർ സംഭരിച്ച് കർഷകരെ സംരക്ഷിക്കണം: പി.ജെ. ജോസഫ്
റബർ സംഭരിച്ച്  കർഷകരെ സംരക്ഷിക്കണം: പി.ജെ. ജോസഫ്
Wednesday, November 30, 2022 11:58 PM IST
കോ​ട്ട​യം: വി​ല ത​ക​ർ​ച്ച​യി​ൽ നി​ന്നും റ​ബ​ർ മേ​ഖ​ല​യെ​യും കൃ​ഷി​ക്കാ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​ന് ഒ​രു കി​ലോ റ​ബ​റി​ന് 200 രൂ​പ​യെ​ങ്കി​ലും ന​ൽ​കി റ​ബ​ർ സം​ഭ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​റി​നു 250രൂ​പ മി​നി​മം വി​ല ഉ​റ​പ്പാ​ക്കു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും ക​ർ​ഷ​ക യൂ​ണി​യ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​തോ​മ​സ്,മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ , ജോ​യി ഏ​ബ്ര​ഹാം, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് , തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജോ​ണി നെ​ല്ലൂ​ർ, ജോ​സ​ഫ് എം.​പു​തു​ശ്ശേ​രി, മാ​ത്യു സ്റ്റീ​ഫ​ൻ,കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, എം.​പി പോ​ളി, കെ.​എ​ഫ് വ​ർ​ഗീ​സ്, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ, ഷി​ബു തെ​ക്കും​പു​റം, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, മൈ​ക്കി​ൾ ജ​യിം​സ്, ജ​യ്സ​ൺ ജോ​സ​ഫ്, വി.​ജെ.​ലാ​ലി, പ്രി​ൻ​സ് ലൂ​ക്കോ​സ്, ബി​നു ചെ​ങ്ങ​ളം, എ.​കെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.