ശം​ഖു​മു​ഖ​ത്ത് 11ന് ​സ​മ​ര​സം​ഗ​മം
Thursday, December 1, 2022 11:50 PM IST
കൊ​​​ച്ചി: വി​​​ഴി​​​ഞ്ഞം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പ്ര​​​ക്ഷോ​​​ഭം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം അ​​​ധാ​​​ർ​​​മി​​​ക​​​വും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​വു​​​മെ​​​ന്ന് വി​​​ഴി​​​ഞ്ഞം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മ​​​ര ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മി​​​തി.

ഡി​​​സം​​​ബ​​​ർ 11 ന് ​​​ശം​​​ഖു​​​മു​​​ഖം ക​​​ട​​​ൽ​​​തീ​​​ര​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ട് സ​​​മ​​​ര​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കും.അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നും ഉ​​​പ​​​ജീ​​​വ​​​ന സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​മാ​​​യി ക​​​ഴി​​​ഞ്ഞ 130ലേ​​​റെ ദി​​​വ​​​സ​​​മാ​​​യി സ​​​മ​​​രം ചെ​​​യ്യു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ണെ​​​ന്ന് ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പനീ​​​യ​​​മാ​​​ണ്. വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ളോ​​​ടു കൂ​​​ട്ടു ചേ​​​ർ​​​ന്ന് സ​​​മ​​​രം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള അ​​​വി​​​ഹി​​​ത മാ​​​ർ​​​ഗ​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മി​​​തി ആ​​​രോ​​​പി​​​ച്ചു.


അ​​​ഡ്വ. ജോ​​​ണ്‍ ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജോ​​​സ​​​ഫ് ജൂ​​​ഡ്, എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ, അ​​​ഡ്വ. ബി​​​നോ​​​യി തോ​​​മ​​​സ്, ഡോ. ​​​സ​​​ജി​​​ത, ജോ​​​ണ്‍ പെ​​​രു​​​വ​​​ന്താ​​​നം, ഫാ. ​​​ലാ​​​ബ​​​റി​​​ൻ യേ​​​ശു​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.