വിഴിഞ്ഞത്തെ നരനായാട്ടും സര്‍ക്കാരിന്‍റെ ഈഗോയും അവസാനിപ്പിക്കണം: തോമസ് ഉണ്ണിയാടന്‍
വിഴിഞ്ഞത്തെ നരനായാട്ടും സര്‍ക്കാരിന്‍റെ  ഈഗോയും അവസാനിപ്പിക്കണം: തോമസ് ഉണ്ണിയാടന്‍
Friday, December 2, 2022 1:03 AM IST
കോ​ട്ട​യം: വി​ഴി​ഞ്ഞ​ത്ത് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​രാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍.

സം​ഭ​വ​ത്തെ വ​ര്‍​ഗീ​യ​വ​ത്ക​രി​ക്കാ​നും സ​മ​ര​ക്കാ​രെ ഭീ​ക​ര​രാ​യി ചി​ത്രീ​ക​രി​ക്കാ​നു​ം ചി​ല മ​ന്ത്രി​മാ​രു​ള്‍​പ്പെടെ ശ്ര​മി​ക്കു​ന്ന​ത് നാ​ട്ടി​ലെ മ​തേ​ത​ര​ത്വം ത​ക​ര്‍​ക്കാ​ന്‍ മാ​ത്ര​മേ ഇ​തു​പ​ക​രി​ക്കു.

തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ല​ഭി​ച്ച ഉ​റ​പ്പു പാ​ലി​ക്ക​പ്പെ​ടാ​തെ​യാ​യ​തോ​ടെ​യാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ടി വ​ന്ന​ത്. അ​ത് പ​ക്വ​ത​യോ​ടെ​യും ആ​ത്മ​സം​യ​മ​ന​ത്തോ​ടെ​യും നേ​രി​ടു​ന്ന​തി​നു പ​ക​രം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്കു വേ​ണ്ടി സ​മ​ര​ക്കാ​രെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണം.


സ​മ​രം നി​യ​ന്ത്ര​ണം വി​ട്ടു​പോ​കാ​തെ നോ​ക്കാ​നു​ള്ള ചു​മ​ത​ല സ​ര്‍​ക്കാ​രി​നും സ​മ​ര​നേ​താ​ക്ക​ള്‍​ക്കും ഉ​ണ്ടെ​ന്നും, സ​ര്‍​ക്കാ​ര്‍ ഈ​ഗോ കൈ​വെ​ടി​ഞ്ഞു പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.