ചി​ല പ്ര​ക്ഷോ​ഭ​ങ്ങ​ൾക്ക് ഗൂ​ഢല​ക്ഷ്യ​ം: മു​ഖ്യ​മ​ന്ത്രി
ചി​ല പ്ര​ക്ഷോ​ഭ​ങ്ങ​ൾക്ക് ഗൂ​ഢല​ക്ഷ്യ​ം: മു​ഖ്യ​മ​ന്ത്രി
Friday, December 2, 2022 1:04 AM IST
തൃ​​​ശൂ​​​ർ: വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ത്തെ പ​​​രോ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഗൂ​​​ഢോ​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണു ചി​​​ല പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ അ​​​ക്ര​​​മ​​സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ 18 സി ​​​ബാ​​​ച്ചി​​​ലെ 109 വ​​​നി​​​താ പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ​​​മാ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ ഓ​​​ൺ​​​ലൈ​​​നാ​​​യി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നാ​​​ടി​​​ന്‍റെ സ്വൈ​​​ര്യ​​​വും സ​​​മാ​​​ധാ​​​ന​​​വും ശാ​​​ന്ത​​​മാ​​​യ ജീ​​​വി​​​ത​​​വും ത​​​ക​​​ർ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ക്ര​​​മ​​​സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. പോ​​​ലീ​​​സി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി ഭീ​​​ഷ​​​ണി​​​യും മു​​​ഴ​​​ക്കു​​​ന്നു. അ​​​ക്ര​​​മി​​​ക​​​ളു​​​ടെ ല​​​ക്ഷ്യം സാ​​​ധി​​​ക്കാ​​​തെപോ​​​യ​​​തു പോ​​​ലീ​​​സി​​​ന്‍റെ ധീ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടുകൊ​​​ണ്ടാ​​​ണ്. പോ​​​ലീ​​​സ് സം​​​യ​​​മ​​​ന​​​ത്തോ​​​ടെ പെ​​​രു​​​മാ​​​റി.


പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ​​​ലി​​​യ​​​തോ​​​തി​​​ല്‍ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​രു​​​തി​​​യ​​​വ​​​ര്‍​ക്കു വ​​​ലി​​​യ തെ​​​റ്റു​​​പ​​​റ്റി​- മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത്, അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​സേ​​​തു​​​രാ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​രേ​​​ഡി​​​ന്‍റെ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.