മനുഷ്യത്വപരമായ സമീപനമാണ് വിദ്യാഭ്യാസത്തിന്‍റെ കാതൽ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്
മനുഷ്യത്വപരമായ സമീപനമാണ് വിദ്യാഭ്യാസത്തിന്‍റെ കാതൽ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്
Saturday, December 3, 2022 1:54 AM IST
ച​ങ്ങ​നാ​ശേ​രി: മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ത​ലെ​ന്ന് കെ​സി​ബി​സി എ​ഡ്യൂ​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ്. ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്‌​കൂ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല കെ​സി​എ​സ്എ​ൽ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സം, പ​ഠ​നം, സേ​വ​നം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു ജീ​വി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ശ​രി​യാ​യ ദി​ശാ​ബോ​ധം സാ​ധ്യ​മാ​കും. കു​ട്ടി​ക​ൾ​ക്ക് മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ലൂ​ടെ ല​ഭി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കെ​സി​എ​സ്എ​ൽ ന​ട​ത്തു​ന്ന ഇ​ൻ​സൈ​റ്റ് എ​ന്ന അ​തി​തീ​വ്ര ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​യും ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​ഘ​ട​ന​യ്ക്കു വേ​ണ്ടി മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്ലാ​രി​സ് സി​എം​സി​യെ ആ​ദ​രി​ച്ചു. കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​എ​സ്. അ​ശ്വി​ൻ ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.