പോലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതം: എം.​വി.​ ഗോ​വി​ന്ദ​ൻ
പോലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതം: എം.​വി.​ ഗോ​വി​ന്ദ​ൻ
Saturday, December 3, 2022 1:54 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ​തി​രേ വൈ​ദി​ക​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം നാ​ക്കു​പി​ഴ​യാ​യി ക​രു​താ​നാ​കി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന​തു സ​മ​ര​മാ​യി കാ​ണാ​നാ​കി​ല്ല. ക​ലാ​പ​മാ​ണ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ​താ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​റ​യാ​ക്കി രൂ​പ​ത​യി​ലെ ചി​ല​ർ ന​ട​ത്തു​ന്ന​താ​ണ് ഈ ​സ​മ​ര​മെ​ന്നും സ​മ​രം തീ​ർ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


സ​മ​ര​ത്തി​നു പി​ന്നി​ൽ ഗൂ​ഢോ​ദ്ദേ​ശ്യ​മു​ണ്ട്. ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ സ​ർ​ക്കാ​ർ ക​ണ്ടെ​ത്ത​ണം. ആ​രാ​ണോ കു​റ്റ​വാ​ളി അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കും. പ്ര​തി​ക​ൾ ആ​രാ​യാ​ലും അ​റ​സ്റ്റ് ചെ​യ്യും. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം പ​രി​പാ​ലി​ക്കാ​ൻ പോ​ലീ​സ് മ​തി. എ​ന്നാ​ൽ കേ​ന്ദ്ര​സേ​ന വ​രു​ന്ന​തി​നോ​ടൊ​ന്നും എ​തി​ർ​ക്കേ​ണ്ട കാ​ര്യ​വു​മി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.