വയലാർ രവിക്ക് അവാർഡ്
Sunday, December 4, 2022 12:53 AM IST
കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ ഈ വർഷത്തെ പി.എസ്. ജോണ്‍ എൻഡോവ്മെന്റ് പുരസ്കാരത്തിന് കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്ന വയലാർ രവി അർഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
10ന് വൈകുന്നേരം 3.30ന് എറണാകുളം ടൗണ്‍ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മാധ്യമപ്രവർത്തകൻ ജോസ് പനച്ചിപ്പുറം, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.