രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം
Wednesday, December 7, 2022 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 27-ാമ​​​ത് കേ​​​ര​​​ളാ രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യ്ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. 12,000-ൽ ​​​അ​​​ധി​​​കം ഡെ​​​ലി​​​ഗേ​​​റ്റു​​​ക​​​ളെ​​​യും സി​​​നി​​​മാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും ച​​​ല​​​ച്ചി​​​ത്ര​​​പ്രേ​​​മി​​​ക​​​ളെയും വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​രം ഒ​​​രു​​​ങ്ങി.

പ്ര​​​ധാ​​​നവേ​​​ദി​​​യാ​​​യ ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റ​​​ട​​​ക്കം 14 തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​യി 70ൽ ​​​അ​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള 184 ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് എ​​​ട്ടു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​യി 9,600 സീ​​​റ്റു​​​ക​​​ളാ​​​ണ് മേ​​​ള​​​യ്ക്കാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 2,500 സീ​​​റ്റു​​​ക​​​ൾ ഉ​​​ള്ള ഓ​​​പ്പ​​​ണ്‍ തി​​​യ​​​റ്റ​​​ർ ആ​​​യ നി​​​ശാ​​​ഗ​​​ന്ധി​​​യാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ദ​​​ർ​​​ശ​​​ന വേ​​​ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.