സി.വി. ആനന്ദബോസ് ചാവറയച്ചന്‍റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി
സി.വി. ആനന്ദബോസ്  ചാവറയച്ചന്‍റെ  കബറിടത്തിൽ പുഷ്പാർച്ചന നടത്തി
Wednesday, December 7, 2022 11:49 PM IST
മാ​ന്നാ​നം: പശ്ചിമ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി മാ​ന്നാ​ന​ത്ത് എ​ത്തി​യ സി.​വി. ആ​ന​ന്ദ​ബോ​സി​ന് അ​ദ്ദേ​ഹം പ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്ന് വ​ര​വേ​ൽ​പ് ന​ൽ​കി. സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ, സെ​ന്‍റ് എ​ഫ്രേം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കെ​ഇ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.

മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലെ​ത്തി​യ ഗ​വ​ർ​ണ​റെ സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ റ​വ.​ഡോ. തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ, ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​മാ​ത്യൂ​സ് ച​ക്കാ​ല​യ്ക്ക​ൽ, കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, പി​ആ​ർ​ഒ ഫാ. ​ആ​ന്‍റ​ണി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.


വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ പി​ടി​യ​രി സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് ദേ​വാ​ല​യ​ാങ്ക​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

എ​ൽ​പി സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പേ​ര് എ​ടു​ത്തു പ​റ​ഞ്ഞ് അ​നു​സ്മ​രി​ച്ച ഗ​വ​ർ​ണ​ർ അ​വ​രി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും പ​ഠി​ച്ച പാ​ഠ​ങ്ങ​ളാ​ണ് ത​ന്‍റെ ജീ​വി​ത​വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന​മെ​ന്നു പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ നേ​ടാ​നാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു പി​ന്നി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നാ​ണെ​ന്നും സി.​വി. ആ​ന​ന്ദ​ബോ​സ് പ​റ​ഞ്ഞു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ, ഫാ. ​ആന്‍റണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.