ടൂ​റി​സം ക്ല​ബ് രൂ​പീ​ക​രി​ച്ചുവ​രു​ന്നു: മ​ന്ത്രി
ടൂ​റി​സം ക്ല​ബ് രൂ​പീ​ക​രി​ച്ചുവ​രു​ന്നു: മ​ന്ത്രി
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​ക്കൂ​​​ടി ടൂ​​​റി​​​സം ക്ല​​​ബ്ബു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി യു​​​വാ​​​ക്ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ല​​​ണ്ട​​നി​​​ൽ ക്ല​​​ബ്ബ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്ത്രീസൗ​​​ഹൃ​​​ദ വി​​​നോ​​​ദസ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സോ​​​ളോ ട്രാ​​​വ​​​ല​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​ സ്ത്രീ ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ, വ​​​നി​​​താ ടൂ​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ മാ​​​ത്ര​​​മു​​​ള്ള ഹോം​​​സ്റ്റേ​​​ക​​​ൾ, ഹോ​​​ട്ട​​​ലു​​​ക​​​ൾ എ​​​ന്നി​​​വ 2023 ഓ​​​ടെ സാ​​​ധ്യ​​​മാ​​​ക്കും.


കോ​​​ഴി​​​ക്കോ​​​ട് ബേ​​​പ്പൂ​​​രി​​​ൽ സ്ഥാ​​​പി​​​ച്ച ഫ്ളോ​​​ട്ടിം​​​ഗ് ബ്രി​​​ഡ്ജ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ബീ​​​ച്ചു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ക്കും.

നൈ​​​റ്റ് ലൈ​​​ഫ് ടൂ​​​റി​​​സം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന​​​ക​​​ക്കു​​​ന്ന് കൊ​​​ട്ടാ​​​ര വ​​​ള​​​പ്പി​​​ൽ രാ​​​ത്രി​​​കാ​​​ല ടൂ​​​റി​​​സം പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ 2.63 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യാ​​​യി​​​ട്ടു​​​ണ്ടെന്നും ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.