നി​പ്മ​റി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും: മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു
നി​പ്മ​റി​ൽ  ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി തൊ​ഴി​ൽ  പ​രി​ശീ​ല​നം ന​ൽ​കും: മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു
Friday, December 9, 2022 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ൽ തൃ​ശൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​നി​ൽ (നി​പ്മ​ർ) ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി തൊ​ഴി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ- സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു അ​റി​യി​ച്ചു.

ബേ​സി​ക് ക​മ്പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ്, ബേ​ക്കിം​ഗ്, ടെ​യി​ല​റിം​ഗ്, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. 18 നും 30 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

എം​പ​വ​ർ​മെ​ന്‍റ് ത്രൂ ​വൊ​ക്കേ​ഷ​ണ​ലൈ​സേ​ഷ​ൻ (എം ​വോ​ക്) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശീ​ല​നം. വി​ദ​ഗ്ധ​രു​ടെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തും.


തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ ഇ​ട​പെ​ട​ൽ, വ്യ​ക്തി വി​കാ​സം എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. താ​ല്പ​ര്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ ഡി​സം​ബ​ർ 20 ന​കം 9288099586 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.