ഇ​ക്കു​റി​യും എ​ൻ​എ​സ്എ​സ് ക്യാ​ന്പ് ക്രി​സ്മ​സ് ദി​ന​ത്തി​ൽ
ഇ​ക്കു​റി​യും എ​ൻ​എ​സ്എ​സ് ക്യാ​ന്പ് ക്രി​സ്മ​സ് ദി​ന​ത്തി​ൽ
Saturday, December 10, 2022 12:46 AM IST
കോ​​​ഴി​​​ക്കോ​​​ട്: ക്രി​​​സ്മ​​​സ് അ​​​വ​​​ധി അ​​​വ​​​ഗ​​​ണി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ എ​​​ൻ​​​എ​​​സ്എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​പ്ത​​​ദി​​​ന സ​​​ഹ​​​വാ​​​സ ക്യാ​​​ന്പ്.

നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം 2022-23 ​​​വ​​​ർ​​​ഷ​​​ത്തെ സ​​​പ്ത​​​ദി​​​ന ക്യാ​​​ന്പ് ഡി​​​സം​​​ബ​​​ർ 24-26 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​ഴു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ‘വെ​​​ളി​​​ച്ചം-2022’ എ​​​ന്ന് പേ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കണമെന്നാണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഡി​​​സം​​​ബ​​​ർ 24നു ​​​തു​​​ട​​​ങ്ങി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​ഴു​​​ദി​​​വ​​​സം അ​​​ല്ലെ​​​ങ്കി​​​ൽ 26നു ​​​തു​​​ട​​​ങ്ങി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​ഴു​​​ദി​​​വ​​​സം എ​​​ന്ന രീ​​​തി​​​യി​​​ൽ ക്യാ​​​ന്പ് ന​​​ട​​​ത്താ​​​നാ​​ണു നി​​​ർ​​​ദേ​​​ശം. 24ന് ​​​ക്യാ​​​ന്പ് തു​​​ട​​​ങ്ങു​​​ന്ന സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന നി​​​ല​​​യാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.