ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാഭിഷേക രജതജൂബിലിയിൽ
Thursday, January 26, 2023 12:44 AM IST
മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാനായി അഭിഷിക്തമായിട്ട് 25 വർഷം പൂർത്തിയാവുന്നു. മെത്രാഭിഷേക രജത ജൂബിലി ആഘോഷവും നാമഹേതുക തിരുനാളും ജനുവരി 28ന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
രാവിലെ ഒൻപതിന് ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. സഭയിലെ മറ്റ് മെത്രാപ്പോലിത്തമാർ സഹകാർമികത്വം വഹിക്കും.
സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത് വചന പ്രഘോഷണം നടത്തും. 11 ന് പൊതുസമ്മേളനം സിബിസിഐ മുൻ അധ്യക്ഷനും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ് വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.