പോക്സോ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും പിഴയും
Thursday, January 26, 2023 1:50 AM IST
തൃശൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം കടവല്ലൂർ കൊരട്ടിക്കര പാറോൻ വീട്ടിൽ കൃഷ്ണകുമാറിനെ(53) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചു.
ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറു മാസംകൂടി ശിക്ഷ അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണം. 2016 ലാണു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന അതിജീവിത സ്കൂളിലെത്തിയ മാതൃസഹോദരിയോടു വിവരങ്ങൾ വെളിപ്പെടുത്തിയതിന്റ അടിസ്ഥാനത്തിലാണ് ബന്ധുക്കൾ പോലീസിൽ അറിയിച്ചത്.
ഡോക്ടർ അടക്കം 11 സാക്ഷികളെയും 13 രേഖകളും തെളിവിൽ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ വിചാരണ പൂർത്തിയാക്കിയത്. അന്തിക്കാട് പോലീസിനു വേണ്ടി എസ്ഐ ശ്രീജിത്, ഇൻസ്പെക്ടർ എൻ.കെ. സുരേന്ദ്രൻ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.