കേരളം സമഗ്ര ഡിസൈന്‍ നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
Saturday, January 28, 2023 1:08 AM IST
തിരുവനന്തപുരം: നൂതനത്വവും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര ഡിസൈന്‍ നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഒരു ഡിസൈന്‍ സമന്വിത അന്തരീക്ഷം നിര്‍മിക്കുന്നതിനും സംസ്ഥാനത്തെ ഒരു പ്രധാന ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ബൈ ഡിസൈന്‍ ‘ ത്രിദിന ഡിസൈന്‍ പോളിസി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരള സ്റ്റേറ്റ് ഡിസൈന്‍ പോളിസി ശില്പശാല -2023 ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.