കെ-ടെറ്റ് പരീക്ഷാ ഫലം വൈകി: പിഎസ്സി അവസരം നഷ്ടമായെന്നു പരാതി
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: 2022 ഡിസംബർ നാലിന് നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുന്നില്ലെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. പിഎസ്സി വിളിച്ച ഹയർ സെക്കൻഡറി അധ്യാപക തസ്തകിയിലേക്ക് അപേക്ഷിക്കാൻ അവസരം നഷ്ടമായതായി ഉദ്യോഗാർഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രത്യേക സാഹചര്യം പരിഗണിച്ച് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്നും പിഎസ്സി പരീക്ഷ എഴുതാനുള്ള അവസാന അവസരം മാത്രമാണ് തങ്ങളിൽ കൂടുതൽ പേർക്കുള്ളതെന്നും അവർ പറഞ്ഞു.