ധവളപത്രമിറക്കണം: കെ. സുരേന്ദ്രൻ
Sunday, January 29, 2023 12:39 AM IST
കോഴിക്കോട്: സംസ്ഥാനം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ജനജീവിതം ദുഃസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും പാതയിലേക്കാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്.
ചിന്ത ജെറോമിന് കുടിശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തീയതി വൈദ്യുതിനിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണു ശ്രമിക്കുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയൻ കെ.വി. തോമസിനെ ഡൽഹിയിൽ നിയമിക്കുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.