ജലസ്രോതസുകളുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവേ സെൽ രൂപീകരിച്ചു
Wednesday, February 1, 2023 12:43 AM IST
തിരുവനന്തപുരം: പുഴകളും തോടുകളും സംരക്ഷിക്കാനായി ജലസ്രോതസുകളുടെ അതിർത്തി നിർണയിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യു വകുപ്പിനു കീഴിൽ പ്രത്യേക സർവേ സെൽ രൂപീകരിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു.
ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിർത്തി നിർണയിക്കാനുള്ള പ്രത്യേക സംവിധാനമാണു സർവേ സെൽ. പുഴയോരങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യു വകുപ്പിനു പഞ്ചായത്തിന്റെ സഹായങ്ങൾ ലഭ്യമാവും.
ഇതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ ചേർന്ന ഉന്നതതല സമിതിയുടെ യോഗം റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനായി സർവേ സെൽ രൂപവത്കരിക്കാൻ സർക്കാർ ഉത്തരവിട്ടു.