ശബരിമല വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനം ആറു മാസത്തിനുള്ളിൽ
Thursday, February 2, 2023 1:05 AM IST
തിരുവനന്തപുരം: ശബരിമലയിൽ നിർദിഷ്ട വിമാനത്താവളത്തിനുള്ള പരിസ്ഥിതി ആഘാത പഠനം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പദ്ധതി പ്രദേശത്ത് നടത്തിയ ജിയോ ടെക്നിക്കൽ പഠനത്തിൽ വിമാനത്താവളത്തിന് ഈ സ്ഥലം അനുയോജ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിജിസിഎ, എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ എന്നിവ ആവശ്യപ്പെട്ട വിവരങ്ങൾ കെഎസ്ഐഡിസി നൽകി. മന്ത്രാലയത്തിൽ നിന്ന് ഉടൻ സൈറ്റ് ക്ലിയറൻസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തുമായി 2570 ഏക്കറിലാണ് വിമാനത്താവളം സ്ഥാപിക്കുക.