ജർമൻ പാർലമെന്റ് സംഘം നിയമസഭ സന്ദർശിച്ചു
Thursday, February 2, 2023 1:05 AM IST
തിരുവനന്തപുരം: ജർമൻ പാർലമെന്റ് സംഘം നിയമസഭ സന്ദർശിച്ചു. ജർമൻ പാർലമെന്റിലെ ജർമൻ-ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പിന്റെ തലവൻ റാൽഫ് ബ്രിങ്കോസിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ അടങ്ങിയ പാർലമെന്ററി പ്രതിനിധി സംഘം ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയാണ് വിഐപി ഗാലറിയിലെത്തിയത്.
മന്ത്രി എ.കെ. ശശീന്ദ്രന്റെ മറുപടി പ്രസംഗവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കൗട്ട് പ്രസംഗവും വീക്ഷിച്ച ശേഷമാണു സംഘം പുറത്തിറങ്ങിയത്.