ന്യൂമാൻ കോളജ്- പുളിമൂട്ടിൽ സിൽക്സ് ബെസ്റ്റ് സ്പീക്കർ അവാർഡ് റിയാമോൾ ടോമിക്ക്
Friday, February 3, 2023 2:50 AM IST
തൊടുപുഴ: ന്യൂമാൻ കോളജും പുളിമൂട്ടിൽ സിൽക്സും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ഇന്റർ കൊളീജിയറ്റ് ബെസ്റ്റ് സ്പീക്കർ അവാർഡ് കോട്ടയം മെഡിക്കൽ കോളജ് ബിഎസ്സി നഴ്സിംഗ് നാലാംവർഷ വിദ്യാർഥിനി റിയാമോൾ ടോമിക്ക്. 30,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.
കേരള യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.എ സൈക്കോളജി വിദ്യാർഥി ആഷ് ലി പുന്നൂസിനു രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥി അർജുൻ എസ്.നായർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.ഇവർക്ക് യഥാക്രമം 20,000, 15000 എന്നിങ്ങനെ സമ്മാനതുക ലഭിച്ചു.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്നും 50-ഓളം വിദ്യാർഥികൾ മൽസരത്തിൽ പങ്കെടുത്തു.മലയാളഭാഷയുടെ ശാക്തീകരണവും പ്രസംഗകലയുടെ പ്രോത്സാഹനവുമാണ് മൽസരത്തിന്റെ ലക്ഷ്യമെന്നും വരുംവർഷങ്ങളിലും ഇതു തുടരുമെന്നും പുളിമൂട്ടിൽ സിൽക്സ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഒൗസേപ്പ് ജോണും ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസും പറഞ്ഞു.
കോളേജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ മൽസരം ഉദ്ഘാടനം ചെയ്തു.ഒൗസേപ്പ് ജോണ്‍ പുളിമുട്ടിൽ അധ്യക്ഷത വഹിച്ചു.