ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി എ​സ്‌​ഐ​യു​ടെ ചെ​വി ക​ടി​ച്ചു​മു​റി​ച്ചു
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി  എ​സ്‌​ഐ​യു​ടെ ചെ​വി ക​ടി​ച്ചു​മു​റി​ച്ചു
Saturday, February 4, 2023 4:45 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ജീ​​​പ്പി​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​തി എ​​​സ്‌​​​ഐ​​​യു​​​ടെ ചെ​​​വി ക​​​ടി​​​ച്ചു​​​മു​​​റി​​​ച്ചു. മ​​​ധൂ​​​ര്‍ അ​​​റ​​​ന്തോ​​​ട്ടെ സ്റ്റാ​​​നി റോ​​​ഡ്രി​​​ഗ​​​സ്(48) ആ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ടൗ​​​ണ്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​സ്‌​​​ഐ വി​​​ഷ്ണു​​​പ്ര​​​സാ​​​ദി​​​ന്‍റെ ചെ​​​വി ക​​​ടി​​​ച്ചു​​​മു​​​റി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വാ​​​റ​​​ണ്ട് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​ന്‍ പോ​​​യി തി​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന എ​​​സ്‌​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഉ​​​ളി​​​യ​​​ത്ത​​​ടു​​​ക്ക​​​യി​​​ല്‍ ആ​​​ള്‍​ക്കൂ​​​ട്ടം ക​​​ണ്ട് ജീ​​​പ്പ് നി​​​ര്‍​ത്തി​​​യി​​​ട്ടു.


സ്റ്റാ​​​നി ഓ​​​ടി​​​ച്ചു​​​വ​​​ന്ന ബൈ​​​ക്ക് വാ​​​നി​​​ല്‍ ഇ​​​ടി​​​ച്ച് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​വി​​​ടെ ആ​​​ളു​​​ക​​​ള്‍ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​ത്. മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന സ്റ്റാ​​​നി​​​യെ നാ​​​ട്ടു​​​കാ​​​ര്‍ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രു​​​ന്നു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ന് ഇ​​​യാ​​​ളെ കൈ​​​മാ​​​റി.

ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ജീ​​​പ്പി​​​ല്‍ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ സ്റ്റാ​​​നി അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും എ​​​സ്‌​​​ഐ​​​യു​​​ടെ ചെ​​​വി ക​​​ടി​​​ച്ചു​​​മു​​​റി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​സ്‌​​​ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.