ഡാറ്റ ജേർണലിസം ശില്പശാല
Saturday, February 4, 2023 11:41 PM IST
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഗൂഗിൾ ന്യൂസ് ഇനീഷ്യേറ്റീവ്സ് ഡാറ്റ ലീഡ്സ് സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടത്തിയ ശില്പശാലയിൽ ഡാറ്റ ഡയലോഗ്, കളക്ഷൻ, സോഴ്സിംഗ്, എക്സ്ട്രാക്ഷൻ, അനലൈസിസ് ആൻഡ് വെരിഫിക്കേഷൻ, വിഷ്വലൈസേഷൻ എന്നീ വിഷയങ്ങളിൽ ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ധർ ക്ലാസുകൾ എടുത്തു. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സെക്രട്ടറി അനിൽ ഭാസ്കർ, പാരുൾ ഗോസ്വാമി, അനുപമ ഡാൽമിയ, സുനിൽ പ്രഭാകർ എന്നിവർ പങ്കെടുത്തു.