ഇന്ധനവില വർധന: നാളെ യുഡിഎഫ് യോഗം
Sunday, February 5, 2023 12:51 AM IST
തിരുവനന്തപുരം: ഇന്ധന വില വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശത്തിൽ പ്രതിഷേധിച്ചു സമര പരന്പരകൾക്കു രൂപം നൽകുന്നതിനായി നാളെ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം തിരുവനന്തപുരത്തു ചേരും.
വർധിപ്പിച്ച ഇന്ധനവില പിൻവലിച്ചില്ലെങ്കിൽ സമര പരന്പരകൾക്ക് കോണ്‍ഗ്രസും യുഡിഎഫും നേതൃത്വം നൽകുമെന്നു കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു.