കൊടുവള്ളിയിൽ 4.11 കോടി രൂപയുടെ സ്വർണവേട്ട
Tuesday, February 7, 2023 11:42 PM IST
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വൻ സ്വർണ വേട്ട. സ്വർണം ഉരുക്കുന്ന കേന്ദ്രത്തിൽനിന്ന് 4.11 കോടി രൂപയുടെ സ്വർണമാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
15 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടിച്ചെടുത്തത്. സംഭവത്തിൽ ജ്വല്ലറി ഉടമയടക്കം ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.