ഷോർട്ട് ഫിലിം പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു
Wednesday, February 8, 2023 10:13 PM IST
തൃശൂർ: മാധ്യമ പ്രവർത്തകനും സിനിമ- നാടക പ്രവർത്തകനുമായിരുന്ന ജിയോ സണ്ണിയുടെ സ്മരണയ്ക്കായി തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ജിയോ സ്മൃതി ഷോർട്ട് ഫിലിം പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
20 മിനിറ്റു വരെ ദൈർഘ്യമുള്ള, 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത ഹ്രസ്വചിത്രങ്ങളാണു പരിഗണിക്കുക. 9895171543, 99954446 04.