മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം
Thursday, February 9, 2023 12:00 AM IST
നിലന്പൂർ: മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും വിധിച്ച് നിലന്പൂർ പോക്സോ കോടതി. പോത്തുകല്ല് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
15 വയസു പ്രായമായ മകളെ 2016, 2017 വർഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കുകയും സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോത്തുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലന്പൂർ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ഇരട്ട ജീവപര്യന്തവും മൂന്നു വർഷം കഠിന തടവിനും പുറമെ 1,00,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകണം.