വഖഫ് ബോർഡിന് ആറുകോടി രൂപ അനുവദിക്കണമെന്ന് ധനവകുപ്പിനോട് മന്ത്രി
Thursday, February 9, 2023 12:17 AM IST
തിരുവനന്തപുരം: വഖഫ് ബോർഡിന്റെ സാമൂഹിക ക്ഷേമ പദ്ധതികളിലെ കുടിശിക കൊടുത്തുതീർക്കാൻ ആറുകോടി രൂപ അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടതായി മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ, ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല. പണം നൽകുന്ന മുറയ്ക്കു കഴിയുന്നത്ര വേഗത്തിൽ അപേക്ഷകൾ തീർപ്പാക്കും.
2022-23ൽ 1.32 കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ട്. അതേസമയം, മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പ് അടക്കമുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകൾ കേന്ദ്രബജറ്റിൽ റദ്ദാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും പി. ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.