കോളജ് ഹോസ്റ്റലിലെ റാഗിംഗ്; സീനിയര്‍ വിദ്യാര്‍ഥിക്കെതിരേ കേസ്
Thursday, February 9, 2023 12:33 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് സര് സയ്യിദ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്നു വിളിച്ചിറക്കി മര്‍ദിക്കുകയും റാഗിംഗിനിരയാക്കുകയും ചെയ്ത സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കോളജിലെ ബിഎംഎംസി നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി എം.കെ. ആദില്‍ മുഹമ്മദിനെതിരെയാണ് പ്രിന്‍സിപ്പലിന്റെ പരാതിയിൽ കേസെടുത്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് അക്രമത്തിനിരയായത്. കോളജിന്റെ ഉടമസ്ഥതയിലുള്ള മാലിക് ദീനാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ആദില്‍ മുഹമ്മദ് മര്‍ദിക്കുകയായിരുന്നുവെന്നാണു കേസ്.