അമിത് ഷായുടെ സന്ദർശനം മാറ്റിവച്ചു
Saturday, March 4, 2023 12:25 AM IST
തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നാളത്തെ തൃശൂരിലെ സന്ദർശനം മാറ്റി വച്ചു. ഇന്നലെ രാവിലെയാണ് സന്ദർശനം മാറ്റിവച്ച വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വരെ പാർട്ടി പ്രവർത്തകർ ഉറക്കമിളച്ച് നഗരത്തിൽ പതാക കെട്ടുന്ന തിരക്കിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദർശനം മാറ്റിവച്ച വിവരം അറിയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപവത്കരണ ചർച്ചകൾ നടക്കുന്നതിനാലാണ് സന്ദർശനം മാറ്റിവച്ചത്.