ഇൻജിനീയം സമാപിച്ചു
Sunday, March 19, 2023 12:19 AM IST
കൊച്ചി: എൻജിനിയറിംഗ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ സംഘടിപ്പിച്ച ഇൻജിനീയം 11-ാം പതിപ്പിന് കൊച്ചിയിൽ സമാപനം. മഹാരാഷ്ട്രയിലെ ഹഡപ്സറിൽനിന്നുള്ള ജയവന്താരോ സാവന്ത് കോളജ് ഓഫ് എൻജിനിയറിംഗ് ജേതാക്കളായി.
എൻജിനിയറിംഗ് വിദ്യാർഥികൾക്ക് അവരുടെ അതുല്യമായ സാങ്കേതിക സൊല്യൂഷൻസ് അവതരിപ്പിക്കാൻ അവസരം നൽകുന്ന മത്സരവേദിയായ ഇൻജിനീയത്തിൽ രാജ്യത്തെ മുൻനിര കോളജുകളിൽനിന്നുള്ള 1800 ലധികം പേർ പങ്കെടുത്തു.
വിവിധ ഉപയോഗങ്ങൾക്കുള്ള വൈദ്യുത വാഹനത്തിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ആശയമായിരുന്നു സുരാന സന്യം നിലേഷ്, അങ്കിത് സാഹൽ, അഭിനന്ദൻ ജെയിൻ, ആദിത്യ മലപൂർ എന്നിവരടങ്ങുന്ന കോളജിലെ വിദ്യാർഥി സംഘം അവതരിപ്പിച്ചത്.
വിജയികളായ ടീമംഗങ്ങൾക്ക് യൂറോപ്പിലെ ആൽസ്റ്റോം ഫെസിലിറ്റി സന്ദർശിക്കാൻ അവസരമൊരുക്കും.