വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
Sunday, March 19, 2023 1:02 AM IST
തിരുവനന്തപുരം: ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസിസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.