വിദ്യാഭ്യാസത്തിലൂടെയാണു വികസനം സാധ്യമാകുകയെന്ന കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
കേരളസഭയിലും ഭാരതസഭയിലും വിദ്യാഭ്യാസ ദര്ശനത്തിന് വലിയ ബലം നല്കിയ പ്രതിഭയാണു മാര് പവ്വത്തില്. കാര്ക്കശ്യമുള്ള നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഭാരതസംസ്കാരത്തിന്റെ നിലനില്പിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം നിരന്തരം ഓര്മിപ്പിച്ചു. എല്ലാവര്ക്കും പഠിക്കാന് അവസരമുണ്ടാകണമെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം സാര്വത്രികമാകണമെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു.
നിലപാടുകളിലെ കാര്ക്കശ്യം മാര് പവ്വത്തിലിനെ വ്യത്യസ്തനാക്കുമ്പോഴും ജീവിതത്തിലെ ലാളിത്യം പുരോഹിതനായ കാലം മുതല് മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു.
മാര് പവ്വത്തില് എന്ന വലിയ ആത്മീയമനുഷ്യന്റെ നിര്യാണത്തില് കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രാര്ഥനയും അനുശോചനവും അറിയിക്കുന്നതായും കര്ദിനാള് മാര് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.