തെക്കൻ കുരിശുമല മഹാതീർഥാടനത്തിന് കൊടിയേറി
Monday, March 20, 2023 4:38 AM IST
വെള്ളറട: 66-ാമത് തെക്കൻ കുരിശുമല മഹാതീർഥാടനത്തിന് കൊടിയേറി. നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ കുരിശുമല സംഗമവേദിയിൽ തീർഥാടന പതാക ഉയർത്തുകയും ചെയ്തതോടെ ഒന്നാംഘട്ട തീർഥാടനം ആരംഭിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് കാർമികത്വംവഹിച്ചു.
രണ്ടിന് വെള്ളറട ജംഗ്ഷനിൽനിന്ന് സംഗമവേദിയിലേക്ക് കെസിവൈഎം നെയ്യാറ്റിൻകര രൂപതാ സമിതി നേതൃത്വം നൽകിയ നിത്യതയുടെ കുരിശിന്റെ വഴി നടന്നു. നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് തീർഥാടന ദീപം തെളിച്ചു. തീർഥാടനകേന്ദ്രം ഡയറക്ടർ മോണ്‍.ഡോ. വിൻസെന്റ് കെ. പീറ്റർ സന്ദേശം നൽകി.