ജീവനക്കാരനെ സസ്പെൻഡ് ചെയ്തു തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോടു ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു.