എ. രാജയെ അയോഗ്യനാക്കിയ ഉത്തരവിനു താത്കാലിക സ്റ്റേ
Wednesday, March 22, 2023 12:51 AM IST
കൊച്ചി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലം അസാധുവാക്കിയ ഉത്തരവിനു ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു.
സുപ്രീംകോടതിയെ സമീപിക്കുന്നതിനു സിപിഎം എംഎല്‍എ എ. രാജയ്ക്ക് അവസരം ലഭിക്കുന്നതിനായി പത്തു ദിവസത്തേക്കാണു സ്റ്റേ അനുവദിച്ചത്. ജസ്റ്റീസ് പി സോമരാജന്റേതാണ് ഉത്തരവ്.