ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം ഇന്ന്
Thursday, March 23, 2023 12:48 AM IST
കൊച്ചി: ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സഹകരണത്തോടെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് കൊച്ചിയിൽ നടക്കും. ഇന്തോ-പസഫിക്കിലെ ഇന്ത്യ-യുകെ പങ്കാളിത്തത്തെക്കുറിച്ചാണ് സമ്മേളനം.
ഹോട്ടൽ അവന്യൂ റീജന്റിൽ രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഇന്തോ-പസഫിക് ഡീകോഡിംഗ്, പാരമ്പര്യേതര സുരക്ഷാ ഭീഷണികൾ, ജി20, ഓഷ്യൻ ഗവേണൻസ്, 2030 റോഡ്മാപ്പ് എന്നീ വിഷയങ്ങളിലുള്ള സെഷനുകൾ ഉണ്ടാകും.