കാതോലിക്കാ ദിനാഘോഷവും യുവജന പ്രസ്ഥാന നവതി ആഘോഷ പ്രഖ്യാപനവും
Thursday, March 23, 2023 12:48 AM IST
കൊച്ചി: ഓര്‍ത്തഡോക്സ് സുറിയാനി സഭ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ദിനാഘോഷവും യുവജനസംഗമവും സംഘടിപ്പിക്കുന്നു.
26ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ നടക്കുന്ന പരിപാടി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ നവതി ആഘോഷ പ്രഖ്യാപനവും കാതോലിക്കദിന റാലിയും നടക്കും.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഫാ. ബിജു ഏലിയാസ്, ഫാ. ജയിംസ് വര്‍ഗീസ്, പേള്‍ കണ്ണേത്ത്, എബി പൊന്നോടത്ത് എന്നിവർ പങ്കെടുത്തു.