സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ. സുരേന്ദ്രൻ
Thursday, March 23, 2023 12:48 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണു കേരളത്തിൽ സ്ത്രീകൾക്കെതിരേയുള്ള അക്രമം വർധിക്കാൻ കാരണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമങ്ങൾ ഓരോ ദിവസം കഴിയും തോറും വർധിച്ചു വരുകയാണ്. പോലീസിന്റെ അനാസ്ഥയാണു പാറ്റൂരിലെ സംഭവത്തിനു കാരണം. എട്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റു ചെയ്യാൻ സാധിക്കാത്തതു കേരളത്തിലെ സ്ത്രീസുരക്ഷ എത്രത്തോളം മോശമാണ് എന്നതിന്റെ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.