മന്ത്രിസഭാ യോഗം ഇന്നു ചേരും
Thursday, March 23, 2023 12:48 AM IST
തിരുവനന്തപുരം: ബുധനാഴ്ച ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നു ചേരും. എ.കെ.ജി. ദിനാചരണചടങ്ങുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കണ്ണൂരിലേക്കു പോയ സാഹചര്യത്തിലാണ് ഇന്നലെ ചേരേണ്ടിയിരുന്ന മന്ത്രിസഭ ഇന്നത്തേക്കു മാറ്റിയത്.
ഇന്നു വൈകുന്നേരമാണു മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ളത്. ഏഴു ദിവസത്തെ സമ്മേളനം വെട്ടിച്ചുരുക്കി ചൊവ്വാഴ്ച നിയമസഭാ ഗില്ലറ്റിൻ ചെയ്തെങ്കിലും പ്രററോഗ് ചെയ്യാനായി മന്ത്രിസഭ ചേർന്നിരുന്നില്ല. ഇന്നത്തെ മന്ത്രിസഭയിൽ നിയമസഭാ സമ്മേളനം പ്രററോഗ് ചെയ്യാൻ തീരുമാനമെടുത്തു ഗവർണറെ അറിയിക്കും. ഗവർണറുടെ അനുമതി നൽകുന്നതോടെയാണു സാങ്കേതികമായി നിയമസഭാ സമ്മേളനം അവസാനിച്ചതായി കണക്കാക്കുന്നത്.