ഫിസാറ്റിലെ എഴുന്നൂറോളം വിദ്യാർഥികൾക്ക് കാന്പസ് പ്ലേസ്മെന്റ്
Friday, March 24, 2023 1:06 AM IST
അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ എഴുന്നൂറോളം വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം കാന്പസ് പ്ലേസ്മെന്റ് ലഭിച്ചതായി അധികൃതർ അറിയിച്ചു.
ഐടി, ബാങ്കിംഗ്, എൻജിനിയറിംഗ്, മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലുള്ള അമ്പതോളം കമ്പനികളാണു വിദ്യാർഥികളെ തെരഞ്ഞെടുത്തത്. ഏറ്റവും ഉയർന്ന പാക്കേജ് 17 ലക്ഷം രൂപയാണ്.
അമ്പതോളം വിദ്യാർഥികൾക്ക് എട്ടു ലക്ഷത്തിലധികം രൂപയുടെ പാക്കേജും തൊണ്ണൂറോളം വിദ്യാർഥികൾക്ക് ഏഴു ലക്ഷത്തിലധികം രൂപയുടെ ശമ്പള പാക്കേജുമാണ് ലഭിച്ചത്.
രണ്ടാം ഘട്ട റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിക്കുകയാണെന്നും കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ 100 ശതമാനവും ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 90 ശതമാനം വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ലഭിച്ചതായും പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർ ഡോ. ജി. ഉണ്ണികർത്ത പറഞ്ഞു.