രംഗചേതന നാടക പുരസ്കാരം പ്രഫ. എം. തോമസ് മാത്യുവിന്
Friday, March 24, 2023 1:06 AM IST
തൃശൂർ: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രംഗചേതന നാടക പുരസ്കാരം പ്രഫ. എം. തോമസ് മാത്യുവിനു സമ്മാനിക്കും. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ടി.എം. എബ്രഹാം, ഡോ. സി.കെ. തോമസ്, പ്രഫ. പി.എൻ. പ്രകാശ് എന്നിവരായിരുന്നു വിധികർത്താക്കൾ. ലോക നാടകദിനമായ 27ന് വൈകുന്നേരം 5.30ന് സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന യോഗത്തിൽ കെ.ജി. ശങ്കരപ്പിള്ള പുരസ്കാര സമർപ്പണം നിർവഹിക്കും.