നിയമസഭാ സമ്മേളനം അവസാനിപ്പിക്കാൻ ഗവർണറോടു ശിപാർശ ചെയ്യും
Friday, March 24, 2023 2:03 AM IST
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ സത്യഗ്രഹ സമരം പ്രഖ്യാപിച്ചതിനു പിന്നാലെ വെട്ടിച്ചുരുക്കിയ നിയമസഭാ സമ്മേളനം പ്രൊറോഗ് (ഔദ്യോഗികമായി അവസാനിപ്പിക്കാൻ) ചെയയാൻ ഗവർണറോട് ശിപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മന്ത്രിസഭയുടെ ശിപാർശ ഗവർണർ അംഗീകരിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ സർക്കാരിനു പുതിയ ഓർഡിനൻസുകൾ കൊണ്ടു വരാനോ നിലവിലുള്ളതു പുതുക്കാനോ കഴിയുകയുള്ളു.