ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസിന് അംഗീകാരം
Saturday, March 25, 2023 1:03 AM IST
തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ചു നാഷണൽ മെഡിക്കൽ കമ്മീഷന്റെ കത്ത് സർക്കാരിനു ലഭിച്ചു. സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.