യുവാക്കളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തണം: മന്ത്രി സജി ചെറിയാന്‍
യുവാക്കളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തണം: മന്ത്രി സജി ചെറിയാന്‍
Sunday, March 26, 2023 1:36 AM IST
ആ​​​ല​​​പ്പു​​​ഴ: യു​​​വാ​​​ക്ക​​​ളി​​​ല്‍ ശാ​​​സ്ത്രീ​​​യ മ​​​നോ​​​ഭാ​​​വ​​​വും യു​​​ക്തി ബോ​​​ധ​​​വും വ​​​ള​​​ര്‍ത്ത​​​ണ​​​മെ​​​ന്ന് യു​​​വ​​​ജ​​​ന​​​കാ​​​ര്യ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍.

സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ച യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍ഡ് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്‍ യു​​​വ പ്ര​​​തി​​​ഭാ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ വി​​​ത​​​ര​​​ണം നി​​​ര്‍വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കേ​​​ര​​​ളം വി​​​ജ്ഞാ​​​ന​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യെ​​​ങ്കി​​​ലും മു​​​ന്‍പ് ഇ​​​ല്ലാ​​​ത്ത വി​​​ധം ജാ​​​തി ബോ​​​ധ​​​വും മ​​​ത ബോ​​​ധ​​​വും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ര്‍ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ശാ​​​സ്ത്ര​​​വും യു​​​ക്തി​​​യും സ​​​മൂ​​​ഹി​​​ക ച​​​രി​​​ത്ര​​​വും ഉ​​​ള്‍ക്കൊ​​​ള്ളു​​​ന്ന ഒ​​​രു യു​​​വ​​​ത​​​ലമുറയെ വ​​​ള​​​ര്‍ത്തി​​​യെ​​​ടു​​​ക്കാ​​​ന്‍ യു​​​വ​​​ജ​​​ന ക്ഷേ​​​മ ബോ​​​ര്‍ഡി​​​ന് സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍ത്ത​​​നം, മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​നം, ക​​​ല, സാ​​​ഹി​​​ത്യം, കാ​​​യി​​​കം, സം​​​രം​​​ഭ​​​ക​​​ത്വം, കൃ​​​ഷി, ഫോ​​​ട്ടോ​​​ഗ്രാ​​​ഫി എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍ത്ത​​​നം ന​​​ട​​​ത്തി​​​യ വ്യ​​​ക്തി​​​ക​​​ള്‍ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍കി​​​യ​​​ത്.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലും ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും മി​​​ക​​​ച്ച പ്ര​​​വ​​​ര്‍ത്ത​​​നം ന​​​ട​​​ത്തി​​​യ യൂ​​​ത്ത് ക്ല​​​ബ്ബു​​​ക​​​ള്‍ക്കും മി​​​ക​​​ച്ച അ​​​വ​​​ളി​​​ടം ക്ല​​​ബ്ബു​​​ക​​​ള്‍ക്കും പു​​​ര​​​സ്‌​​​ക്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.​​​ ആ​​​ല​​​പ്പു​​​ഴ ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ എ​​​ച്ച്. സ​​​ലാം എം​​​എ​​​ല്‍എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.