കേന്ദ്ര സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ മന്ത്രി വി.മുരളീധരന് കൂക്കുവിളി
കേന്ദ്ര സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ മന്ത്രി വി.മുരളീധരന് കൂക്കുവിളി
Sunday, March 26, 2023 1:36 AM IST
പെ​​രി​​യ (കാ​​സ​​ര്‍ഗോ​​ഡ്): കേ​​ര​​ള കേ​​ന്ദ്ര സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​നി​​ടെ കേ​​ന്ദ്ര​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​നു നേ​​രെ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ കൂ​​ക്കു​​വി​​ളി. കേ​​ന്ദ്ര സ​​ര്‍ക്കാ​​രി​​നെ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​യും അ​​തി​​ര​​റ്റ് വാ​​ഴ്ത്തി​​യ​​പ്പോ​​ഴാ​​ണു കൂ​​വ​​ലു​​യ​​ര്‍ന്ന​​ത്.

പി​​എ​​ച്ച്ഡി നേ​​ടി​​യ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കു സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്ത ശേ​​ഷം ന​​ട​​ത്തി​​യ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​ടെ പ്ര​​സം​​ഗ​​ത്തി​​ല്‍ അ​​ധി​​ക​​സ​​മ​​യ​​വും ബി​​ജെ​​പി സ​​ര്‍ക്കാ​​രി​​നെ​​യും മോ​​ദി​​യേ​​യും പു​​ക​​ഴ്ത്താ​​നാ​​ണ് വി​​നി​​യോ​​ഗി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​ക്ക് രാ​​ജ്യ​​ത്തെ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ​​യും യു​​വാ​​ക്ക​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ല്‍ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നു മു​​ര​​ളീ​​ധ​​ര​​ന്‍ പ​​റ​​ഞ്ഞു.

പ​​രീ​​ക്ഷാ പേ ​​ച​​ര്‍ച്ച, മ​​ന്‍ കി ​​ബാ​​ത്ത് എ​​ന്നി​​വ​​യി​​ലൂ​​ടെ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​മാ​​യി നി​​ര​​ന്ത​​രം അ​​ദ്ദേ​​ഹം സം​​വ​​ദി​​ക്കു​​ന്നു​​ണ്ടെ​​ന്നും യു​​വാ​​ക്ക​​ള്‍ക്ക് വെ​​ല്ലു​​വി​​ളി​​ക​​ള്‍ നേ​​രി​​ടാ​​ന്‍ ധൈ​​ര്യം പ​​ക​​രു​​ക​​യാ​​ണെ​​ന്നും പ​​റ​​ഞ്ഞ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണു കൂ​​ക്കു​​വി​​ളി​​ക​​ള്‍ ഉ​​യ​​ര്‍ന്ന​​ത്. ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​ലേ​​ക്കു രാ​​ജ്‌​​മോ​​ഹ​​ന്‍ ഉ​​ണ്ണി​​ത്താ​​ന്‍ എം​​പി ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​രെ ക്ഷ​​ണി​​ക്കാ​​ത്ത​​തി​​ല്‍ നേ​​ര​​ത്തേ പ്ര​​തി​​ഷേ​​ധം ഉ​​യ​​ര്‍ന്നി​​രു​​ന്നു. സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ പ​​രി​​പാ​​ടി​​ക​​ള്‍ ബി​​ജെ​​പി മേ​​ള​​ക​​ളാ​​ക്കി മാ​​റ്റു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പ​​വും ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.


രാ​​ഹു​​ലി​​ന്‍റേ​​ത് ധാ​​ര്‍ഷ്ട്യ​​ത്തി​​നേ​​റ്റ തി​​രി​​ച്ച​​ടി​​യെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി വി.​​ മു​​ര​​ളീ​​ധ​​ര​​ന്‍

കാ​​സ​​ര്‍ഗോ​​ഡ്: ധാ​​ര്‍ഷ്ട്യ​​ത്തി​​നേ​​റ്റ തി​​രി​​ച്ച​​ടി​​യാ​​ണ് രാ​​ഹു​​ല്‍ഗാ​​ന്ധി​​ക്കു​​ണ്ടാ​​യ​​തെ​​ന്നും രാ​​ജ്യ​​വും ഭ​​ര​​ണ​​ഘ​​ട​​ന​​യും ത​​ങ്ങ​​ളു​​ടെ ത​​റ​​വാ​​ട്ടു​​സ്വ​​ത്താ​​ണെ​​ന്ന ധാ​​ര​​ണ നെ​​ഹ്‌​​റു കു​​ടും​​ബ​​വും കോ​​ണ്‍ഗ്ര​​സും മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി വി.​​മു​​ര​​ളീ​​ധ​​ര​​ന്‍ പ​​റ​​ഞ്ഞു.

കേ​​ന്ദ്ര സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ബി​​രു​​ദ​​ദാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​മു​​മ്പ് മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഭ​​ര​​ണ​​മു​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ള്‍ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ച് രാ​​ജ്യ​​ത്തെ നി​​ശ​​ബ്ദ​​മാ​​ക്കി​​യ​​വ​​രാ​​ണ് നെ​​ഹ്‌​​റു കു​​ടും​​ബം.

അ​​വ​​ര്‍ക്കു മാ​​ത്രം ഈ ​​രാ​​ജ്യ​​ത്തെ നി​​യ​​മ​​ങ്ങ​​ളും ഭ​​ര​​ണ​​ഘ​​ട​​ന​​യും കോ​​ട​​തി​​ക​​ളും ബാ​​ധ​​ക​​മ​​ല്ല എ​​ന്ന വി​​ശ്വാ​​സം ഇ​​നി​​യും നി​​ല​​നി​​ല്‍ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും മു​​ര​​ളീ​​ധ​​ര​​ന്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.