പി. മാരാപാണ്ഡ്യൻ അന്തരിച്ചു
Sunday, March 26, 2023 1:36 AM IST
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ പി.മാരാപാണ്ഡ്യൻ (67) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലുരിനു സമീപം തിരുപ്പത്തൂരിലായിരുന്നു അന്ത്യം. ഒന്നര വർഷമായി ചികിത്സയിലായിരുന്നു.
നേരത്തെ കാസർഗോഡ് ജില്ലാ കളക്ടറായും വനം, ഫിഷറീസ്, നികുതി സെക്രട്ടറിയായും കാഷ്യു ബോർഡ് മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നികുതി കമ്മീഷണറായി ഏറെ കാലം പ്രവർത്തിച്ചു. ഭാര്യ : സാവിത്രി. മകൾ: ഐശ്വര്യ (കാർഡിയാക് സർജൻ, ചെന്നൈ മെഡിക്കൽ കോളജ്).