കുവൈറ്റില്‍ കയാക്കിംഗിനിടെ വള്ളംമറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു
കുവൈറ്റില്‍ കയാക്കിംഗിനിടെ  വള്ളംമറിഞ്ഞ്  രണ്ടു മലയാളികള്‍ മരിച്ചു
Sunday, March 26, 2023 1:36 AM IST
തി​​​രു​​​വ​​​ല്ല: കു​​​വൈ​​​റ്റി​​​ല്‍ ക​​​യാ​​​ക്കിം​​​ഗി​​​നി​​​ടെ വ​​​ള്ളം മ​​​റി​​​ഞ്ഞ് ര​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ത​​​ടാ​​​ക​​​ത്തി​​​ല്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു.

തി​​​രു​​​വ​​​ല്ല ക​​​ട​​​പ്ര മോ​​​ഴ​​​ശേ​​​രി​​​യി​​​ല്‍ തോ​​​മ​​​സ്-മോ​​​ളി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ ജോ​​​സ​​​ഫ് മ​​​ത്താ​​​യി​​​യും (ടി​​​ജോ-29) പ​​​യ്യ​​​ന്നൂ​​​ർ കോ​​​റോം നെ​​​ല്ലി​​​യാ​​​ട്ട് ദേ​​​വ​​​കി ഗോ​​​വി​​​ന്ദ​​​ത്തി​​​ൽ വി.​​​പി. സു​​​കേ​​​ഷു(44) മാണ് മ​​​രി​​​ച്ച​​​ത്. കു​​​വൈ​​​റ്റി​​​ലെ ഖൈ​​​റാ​​​ന്‍ റി​​​സോ​​​ര്‍ട്ട് മേ​​​ഖ​​​ല​​​യി​​​ല്‍ സു​​​ഹൃ​​​ത്തി​​​നൊ​​​പ്പം ക​​​യാ​​​ക്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ വ​​​ള്ളം മ​​​റി​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.


ജോ​​​സ​​​ഫ് മ​​​ത്താ​​​യി കു​​​വൈ​​​റ്റ് ലു​​​ലു എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ലെ അ​​​ക്കൗ​​​ണ്ട്‌​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ആ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: വി​​​ജി​​​ന്‍. ആ​​​റു​​​മാ​​​സം മുമ്പാ​​​ണ ് വി​​​വാ​​​ഹി​​​ത​​​നാ​​​യ​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്‍: ടി​​​ജു.

മ​​​രി​​​ച്ച സു​​​കേ​​​ഷ് ലു​​​ലു എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു. പ​​​രേ​​​ത​​​നാ​​​യ വി. ​​​കേ​​​ശ​​​വ​​​പ്പി​​​ള്ള-​​​വി.​​​പി. സു​​​ഭ​​​ദ്ര ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: വി​​​ധു​​​ല (കൊ​​​ല്ലം). മ​​​ക്ക​​​ൾ: പ്ര​​​ണ​​​വ് , ധ്വ​​​നി, ദ്യു​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.