നിയമ പഠന സ്‌കൂളുകളിലേക്കുള്ള പ്രവേശനം: ജൂണ്‍ രജിസ്ട്രേഷന്‍ വിന്‍ഡോ പ്രഖ്യാപിച്ചു
Tuesday, March 28, 2023 12:46 AM IST
കോ​ട്ട​യം: എ​ല്‍സാ​റ്റ് -ഇ​ന്ത്യ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള 12 നി​യ​മ പ​ഠ​ന സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ജൂ​ണ്‍ ര​ജി​സ്ട്രേ​ഷ,ന്‍ ​വി​ന്‍ഡോ ആ​രം​ഭി​ച്ചു. മെ​യ് 16 വ​രെ ര​ജി​സ്ട്രേ​ഷ​നു​ക​ള്‍ സ്വീ​ക​രി​ക്കും.

പ്ര​വേ​ശ​ന​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ലോ ​സ്‌​കൂ​ള്‍ അ​ഡ്മി​ഷ​ന്‍ കൗ​ണ്‍സി​ല്‍ (LSAC) രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത് പി​യേ​ഴ്സ​ണ്‍ വൂ ​അ​വ​ത​രി​പ്പി​ക്കു​ന്ന എ​ല്‍സാ​റ്റ് - ഇ​ന്ത്യ നി​യ​മ​പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം തേ​ടു​ന്ന പ​ഠി​താ​ക്ക​ള്‍ക്കാ​യു​ള്ള ലോ ​സ്‌​കൂ​ള്‍ എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​യാ​ണ്.

ഈ ​ഈ പ്രോ​ഗ്രാ​മു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന 12 സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ സ്വീ​ക​ര്യ​ത​യ്ക്കാ​യി എ​ക്സാം സ്‌​കോ​ര്‍ പ​രി​ഗ​ണി​ക്കും. ജി​ന്‍ഡാ​ല്‍ ഗ്ലോ​ബ​ല്‍ ലോ ​സ്‌​കൂ​ള്‍, യു​പി​ഇ​എ​സ്, ബി​എം​എ​ല്‍, ജി​ഡി ഗോ​യ​ങ്ക യൂ​ണി​വേ​ഴ്സി​റ്റി, വി​ഐ​ടി ചെ​ന്നൈ സ്‌​കൂ​ള്‍ ഓ​ഫ് ലോ, ​അ​ല​യ​ന്‍സ് യൂ​ണി​വേ​ഴ്സി​റ്റി,,, പ്ര​സി​ഡ​ന്‍സി യൂ​ണി​വേ​ഴ്സി​റ്റി, ഏ​ഷ്യ​ന്‍ ലോ ​കോ​ളേ്, ഐ​എ​സ്ബി​ആ​ര്‍ ലോ ​കോ​ളേ്, ലോ​യ്ഡ് ലോ ​കോ​ളേ​ജ്, മേ​വാ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി, ശോ​ഭി​ത് യു​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യാ​ണി​വ.


ജൂ​ണ്‍ ര​ജി​സ്ട്രേ​ഷ​ന്‍ വി​ന്‍ഡോ മെ​യ് 26നു ​അ​വ​സാ​നി​ക്കും ടെ​സ്റ്റ് സ​മ​യ​ക്ര​മം ഏ​പ്രി​ല്‍ 17 മു​ത​ല്‍ മെ​യ് 29 വ​രെ ല​ഭ്യ​മാ​കും. ജൂ​ണി​ലെ ടെ​സ്റ്റ് ജൂ​ണ്‍ 8 മു​ത​ല്‍ 11 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലെ വ്യ​ത്യ​സ്ത സ്ലോ​ട്ട​ക​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​രീ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷാ​ര്‍ഥി​ക​ള്‍ http://www.lsa tindi a.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്ക​ണം.​കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് https://home.pe arsonv ue.com/ സ​ന്ദ​ര്‍ശി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.